സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നു; 5 ദിവസത്തിനിടെ ഒരു രൂപയിലധികം വര്‍ധന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നു; 5 ദിവസത്തിനിടെ ഒരു രൂപയിലധികം വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നു. അഞ്ചു ദിവസം കൊണ്ട് പെട്രോളിന് 1.34 രൂപയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75.43 രൂപയാണ്. 
ഡീസല്‍ ലിറ്ററിന് 25 പൈസ ഉയര്‍ന്ന് 70.25 രൂപയാണ് ഇന്നത്തെ വില. ചൊവ്വാഴ്ച 14 പൈസ, ബുധനാഴ്ച 26 പൈസ, വ്യാഴാഴ്ച 29 പൈസ, വെള്ളിയാഴ്ച 35 പൈസ എന്നീ നിരക്കിലാണ്  പെട്രോളിന്റെ വില ഉയര്‍ന്നത്.