ഇന്നും പെട്രോൾ വില കൂടി; ഡീസൽ വിലയിൽ മാറ്റമില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്നും പെട്രോൾ വില കൂടി; ഡീസൽ വിലയിൽ മാറ്റമില്ല

 പെട്രോൾ വില മുകളിലേക്ക് തന്നെ. സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. എന്നാല്‍ ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. ദിനംപ്രതി പെട്രോൾ - ഡീസൽ വിലവർധിച്ച് വരികയാണ്. എന്നാൽ വില കുറക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇതുവരെ തയ്യാറായിട്ടില്ല. വലിയതോതിലുള്ള നികുതിയാണ് കേന്ദ്രവും സംസ്ഥാനവും പെട്രോൾ - ഡീസൽ ഇനത്തിൽ ജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില.

ഡല്‍ഹിയില്‍ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.60 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.


LATEST NEWS