ജ​യിൽ വ​കു​പ്പി​ന്‍റെ ഭ​ക്ഷണ സാ​ധ​ന​ങ്ങൾ​ക്ക് വില കൂട്ടുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജ​യിൽ വ​കു​പ്പി​ന്‍റെ ഭ​ക്ഷണ സാ​ധ​ന​ങ്ങൾ​ക്ക് വില കൂട്ടുന്നു

തി​രു​വ​ന​ന്ത​പു​രം: ത​ട​വു​കാ​രു​ടെ വേ​ത​നം വർ​ദ്ധി​പ്പി​ക്കു​ന്ന​ത് ഉൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങൾ ലക്ഷ്യമിട്ട് ജ​യിൽ വ​കു​പ്പി​ന്‍റെ ഭ​ക്ഷണ സാ​ധ​ന​ങ്ങൾ​ക്ക് വില കൂ​ട്ടാ​നൊ​രു​ങ്ങു​ന്നു. 

ഇ​തേ​ക്കു​റി​ച്ച് നിർ​ദേ​ശം സ​മർ​പ്പി​ക്കാൻ ജ​യിൽ സൂ​പ്ര​ണ്ടു​മാർ​ക്ക് അ​റി​യി​പ്പ് നൽ​കി. വില ഉ​യർ​ത്തു​ന്ന​തി​ലൂ​ടെ കൂ​ടു​തൽ വ​രു​മാ​നം നേ​ടാ​നും അ​തു​വ​ഴി ത​ട​വു​കാർ​ക്ക് കൂ​ടു​തൽ വേ​ത​നം നൽ​കാൻ സാ​ധി​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ടൽ.ചപ്പാ​ത്തി​ക്കും ചി​ക്ക​നും അ​ട​ക്കം എ​ത്ര രൂപ കൂ​ട്ട​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് വൈ​കാ​തെ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.

സൂപ്രണ്ടുമാരുടെ നിർ​ദ്ദേ​ശം ല​ഭി​ച്ച​ശേ​ഷം അ​ന്തിമ തീ​രു​മാ​ന​മു​ണ്ടാ​കും. മേ​ഖ​ലാ ഡിഐജിമാ​രോ​ടും നിർ​ദ്ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രിൽ നി​ന്നും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. ചി​ല​രു​ടെ മ​റു​പ​ടി​ക​ളിൽ പ്ര​ക​ട​മായ വ്യ​ത്യാ​സ​മു​ണ്ട്. നിർ​ദ്ദേ​ശ​ങ്ങൾ പൂ​‌ർ​ണ​മാ​യി ല​ഭി​ച്ച ശേ​ഷം ക്രോ​ഡീ​ക​രി​ച്ച് നി​ല​വി​ലെ ലാഭ ന​ഷ്ട​ക്ക​ണ​ക്കു​കൾ ത​യ്യാ​റാ​ക്കും. അ​തി​നു​ശേ​ഷ​മാ​കും പു​തിയ വില നി​ശ്ച​യി​ക്കു​ക. സർ​ക്കാ​രി​ന്റെ അ​നു​മ​തി​യോ​ടെ​യാ​കും വില കൂ​ട്ടു​ന്ന കാ​ര്യ​ത്തിൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ജ​യിൽ വ​കു​പ്പി​ന്റെ ഫു​ഡ് ഫോർ ഫ്രീ​ഡം സ്റ്റാ​ളു​കൾ, ഭ​ക്ഷ​ണ​ശാ​ല, മൊ​ബൈൽ വാ​നു​കൾ എ​ന്നിവ വ​ഴി​യാ​ണ് ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വിൽ​പ്പന ന​ട​ത്തു​ന്ന​ത്. ജ​യി​ലു​ക​ളിൽ ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യും കൂ​ട്ടും. ചി​പ്സ്, അ​ച്ച​പ്പം, പ​ക്കാ​വ​ട, ഐ​സ്ക്രീം തു​ട​ങ്ങി​യവ ചില ജ​യി​ലു​ക​ളിൽ നി​ന്ന് വിൽ​പ്പന ന​ട​ത്തു​ന്നു​ണ്ട്.