പേപ്പര്‍ വില ഉയര്‍ന്നതോടെ രാജ്യത്ത് അച്ചടിക്ക് ചെലവേറുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പേപ്പര്‍ വില ഉയര്‍ന്നതോടെ രാജ്യത്ത് അച്ചടിക്ക് ചെലവേറുന്നു

തിരുവനന്തപുരം: രാജ്യത്ത് അച്ചടിക്ക് ചെലവേറുന്നു. കടലാസിന്റെ അമിതമായ വിലക്കയറ്റമാണ് പ്രതിസന്ധിഘട്ടത്തിലേയ്ക്ക രാജ്യത്തെ അച്ചടിശാലകളെ എത്തിച്ചിരിക്കുന്നത്.ഇപ്പോള്‍ 25 ശതമാനം കൂടി വര്‍ദ്ധനവ് ആയതോടെയാണ് അച്ചടിക്ക് ചെലവേറരിക്കുന്നത്. എല്ലാ ഗ്രേഡ് പേപ്പറുകള്‍ക്കും ആനുപാതിക വിലക്കയറ്റം ഉണ്ടായിട്ടുണ്ട്.70 ജിഎസ്എം എ4 ഷീറ്റ് 500 എണ്ണത്തിന് മുന്‍പ് 140 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 170 രൂപയായി ഉയര്‍ന്നിരിക്കുന്നു. 

ഇന്ത്യയിലെ ഗുണമേന്മയുളള പേപ്പര്‍ ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതിയാണ്. ഇന്തോനേഷ്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ പേപ്പര്‍ പള്‍പ്പിന് വന്‍ വിലക്കയറ്റമാണ് നേരിടുന്നത്. ഇന്ത്യന്‍ പള്‍പ്പ് ഇവിടുത്തെ മില്ലുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതും ഇന്ത്യയില്‍ പേപ്പറിന് വില കൂടാന്‍ ഒരു പ്രധാന കാരണമായി മാറിയിട്ടുണ്ട്.രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ഇറക്കുമതി ചെലവ് കൂടിയതും,ഇതിനോടൊപ്പം അച്ചടിയുടെ നിരക്ക് വര്‍ദ്ധിക്കാന്‍ ജിഎസ്ടി നിരക്കിലുണ്ടായ വര്‍ദ്ധനവും കൂടിയായപ്പോള്‍ പേപ്പര്‍ വിലകൂടാന്‍ കാരണമായി. നോട്ടുബുക്കുകളുടേയും ഡയറികളുടെയും വില്‍പ്പന സീസണ്‍ അനുസരിച്ച് ആയാല്‍ അടുത്ത സീസണില്‍ മാത്രമേ ഇവയ്െല്ലാം എത്രമാത്രം വില ഉയരുമെന്ന് പറയുവാന്‍ സാധിക്കൂകയുളളൂ എന്നാണ് ഈ രംഗത്ത് സജീവമായി നില്‍ക്കുന്നവരുടെ നിഗമനം.