പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി  കുറയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി  കുറയും

സമീപഭാവിയിൽ തന്നെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നിലവിലുള്ള 21-ൽ നിന്ന് 10-12 ആയി കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. സ്റ്റേറ്റ് ബാങ്ക് ലയനത്തിന്റെ ചുവടുപിടിച്ച് കൂടുതൽ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.

മൂന്നോ നാലോ ബാങ്കുകളെങ്കിലും എസ്.ബി.ഐ.യുടെ വലിപ്പത്തിലുള്ള ബാങ്കുകളാക്കി മാറ്റിയേക്കും. ഇവയെ ആഗോളതലത്തിൽ ഉയർത്താനാകും സർക്കാർ ശ്രമിക്കുക.

പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് കീഴിൽ ചെറുബാങ്കുകളെ ലയിപ്പിക്കാനാണ് സാധ്യത. പഞ്ചാബ് ആൻഡ് സിന്ധ്‌ ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയെ ചിലപ്പോൾ അതേപടി നിലനിർത്തിയേക്കും.

കിട്ടാക്കടം ഉയർത്തുന്ന സമ്മർദം അതിജീവിച്ചാലുടൻ ലയന നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. ഈ സാമ്പത്തിക വർഷം ഒരു സംയോജനമെങ്കിലും പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

LATEST NEWS