നഷ്ടത്തിലുള്ള ശാഖകൾ പൂട്ടാനൊരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നഷ്ടത്തിലുള്ള ശാഖകൾ പൂട്ടാനൊരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്

നഷ്ടത്തിൽ പ്രവർത്തിക്കുന്ന ശാഖകൾ പൂട്ടാനൊരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്ക് 200 മുതൽ 300 വരെ ബാങ്കുകളാണ് പൂട്ടാനൊരുങ്ങുന്നത്. ശാഖകൾ പൂട്ടുകയോ മറ്റു ശാഖകളുമായി ലയിപ്പിക്കുകയോ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യും .

ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനില്‍ മേത്ത വ്യക്തമാക്കി. 6,940 ശാഖകളാണ് നിലവിൽ പഞ്ചാബ് നാഷണൽ ബാങ്കിനുള്ളത്. 

2017 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ 928 എടിഎമ്മുകളാണ് അടച്ചിട്ടത്. ഡിജിറ്റൈസേഷന്റെ ഭാഗമായി ബാങ്കുകള്‍ ശാഖകള്‍ അടയ്ക്കുകയും ബിസിനസ് സെന്ററുകള്‍ കൂടുതല്‍ തുറക്കുകയുമാണ് ചെയ്യുന്നത്.


LATEST NEWS