ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനത്തേക്ക് രഘുറാം രാജനെ പരിഗണിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനത്തേക്ക് രഘുറാം രാജനെ പരിഗണിക്കുന്നു

അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞ് ബിജെപിയുടെ കണ്ണിലെ കരടായി മാറിയ രഘുറാം രാജനെ കാത്ത് വലിയ നേട്ടം. ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെ ഗവർണർ സ്ഥാനമാണ് രഘുറാം രാജൻ മുന്നിൽ എത്തുന്നത്. ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം രഘുറാം രാജനും ഗവര്‍ണറാകാന്‍ പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. ലോകത്തെ ഏറ്റവും പ്രമുഖ കേന്ദ്ര ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.

മാര്‍ക്ക് കാര്‍ണി എന്ന കനേഡിയന്‍ പൗരന്‍ അടുത്തവര്‍ഷം സ്ഥാനമൊഴിയുന്നതിനേത്തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ തേടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേക്ക് ബ്രിട്ടീഷുകാരനല്ലാത്ത ഒരാള്‍ വരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് അഭിപ്രായപ്പെട്ടു. 

ആന്‍ഡ്രൂ ബെയ്‌ലി, ബെന്‍ ബ്രോഡ്‌ബെന്റ്, ഇന്ത്യന്‍ വംശജയായ ബാരോണ്‍സ് ശ്രിതീ വധേര, ആന്‍ഡി ഹാള്‍ഡനെ, മിനോച്ചി ഷാഫി എന്നിവരുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത രഘുറാം രാജനുതന്നെ.

നിലവില്‍ ചിക്കാഗോ സര്‍വകലാശാലയില്‍ പ്രൊഫസറായി സേവനം ചെയ്യുകയാണ് രഘുറാം രാജൻ. ഇന്ത്യന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണറായിരുന്ന അദ്ദേഹത്തിന് മോദി സര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കിയിരുന്നില്ല. നോട്ട് നിരോധനം, ജിഎസ്‌ടി തുടങ്ങിയ മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാലായിരുന്നു കാലാവധി നീട്ടി നൽകാതിരുന്നത്.


LATEST NEWS