ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: നിരക്കുകളില്‍ വ്യത്യാസംവരുത്താതെ റിസര്‍വ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ ഉള്‍പ്പെടെയുള്ള നിരക്കുകള്‍ പഴയത് തന്നെ തുടരും.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍, സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്ന. കേന്ദ്ര സര്‍ക്കാരും വ്യവസായ കൂട്ടായ്മകളും നിരക്ക് കുറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്.

പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐ.യെ പിന്നോട്ടുവലിച്ചത്. ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.36 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലായില്‍ ഇത് 2.36 ശതമാനമായിരുന്നു.

പഴം-പച്ചക്കറി വിലകള്‍ ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ഇന്ധനവില കൂടി ഉയരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഓഗസ്റ്റില്‍ കാല്‍ ശതമാനം കുറച്ച് ആറു ശതമാനത്തിലെത്തിച്ചിരുന്നു. ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.


LATEST NEWS