റീട്ടെയ്ല്‍ മേഖലയില്‍ പുതുവിപ്ലവം കുറിക്കാനൊരുങ്ങി ജിയോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റീട്ടെയ്ല്‍ മേഖലയില്‍ പുതുവിപ്ലവം കുറിക്കാനൊരുങ്ങി ജിയോ

ന്യൂഡല്‍ഹി: റീട്ടെയ്ല്‍ മേഖലയില്‍ പുത്തന്‍ കാല്ഡവെപ്പുമായി റിലയന്‍സ് എത്തുന്നു. രാജ്യ വ്യാപകമായി പോയന്റ് സ്‌റ്റോറുകള്‍ എത്തിക്കുക എന്നതാണ് മുകേഷ് അംബാനിയുടെ പുതു സംരഭം. ഈ സംരഭത്തിനും ജിയോ എന്നു തന്നെയാണ് പേരു നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് പരിചയിച്ചിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കാനുള്ള ഒരു കണക്ഷന്‍ പോയന്റ് എന്ന നിലയിലാണ് ജിയോ സ്‌റ്റോറുകള്‍ വരുന്നത്.

ഇത്തരം കിയോസ്‌ക്കുകളിലൂടെ റിലയന്‍സിന്റെ ഇ-കൊമേഴ്‌സ് സംരംഭത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സഹായം ലഭിക്കും. രാജ്യത്തെ മുഴുവന്‍ ഉപഭോക്താക്കളിലേക്കും ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ സേവനങ്ങള്‍ എത്തിക്കുകയാണ് ജിയോ സ്‌റ്റോറിലൂടെ റിലയന്‍സ്.