റിലയന്‍സ്​ കമ്മ്യൂണിക്കേഷന്‍സ്​ ഇനി മുകേഷ്​ അംബാനിക്ക്​ സ്വന്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിലയന്‍സ്​ കമ്മ്യൂണിക്കേഷന്‍സ്​ ഇനി മുകേഷ്​ അംബാനിക്ക്​ സ്വന്തം

മുംബൈ: റിലയന്‍സ്​ കമ്യൂണിക്കേഷന്‍സി​​ന്‍റെ സ്​പെക്​ട്രം, ടവറുകള്‍, ഫൈബര്‍, വയര്‍ലെസ്സ്​ ഇന്‍ഫ്രാസ്​ട്രക്​ചര്‍ എന്നിവ വാങ്ങുന്നതിന്​​ ജിയോ തീരുമാനിച്ചു​. എന്നാല്‍ എത്ര തുകക്കാണ്​ പുതിയ ഇടപാട്​ നടത്തിയതെന്ന്​ ഇരുകമ്ബനികളും വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ കമ്മ്യൂണിക്കേഷന്‍സ്​ ഇനി മുകേഷ്​ അംബാനിക്ക്​ സ്വന്തം.റിലയന്‍സ്​ കമ്യൂണിക്കേഷന്‍സ്​ ജിയോയില്‍ ലയിക്കുമെന്ന്​ അനില്‍ അംബാനി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. അച്​ഛന്‍ ധീരുഭായ്​ അംബാനിയുടെ പിറന്നാള്‍ ദിനത്തിലാണ്​ നിര്‍ണായകമായ തീരുമാനം ഇരു വ്യവസായികളും എടുത്തിരിക്കുന്നത്​.


LATEST NEWS