രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു 72.92ലേയ്ക്ക് താഴ്ന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു 72.92ലേയ്ക്ക് താഴ്ന്നു 

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം 72.92 ആയി. ഡോളറിനോട് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72.74 ലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.

വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നതാണ് പ്രധാന കാരണം. ചൊവാഴ്ച മാത്രം 1454 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്. 

രാവിലെ ഡോളറിനെതിരെ 72.74 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ രൂപ  14 പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. രൂപ വീണ്ടും ഇടിഞ്ഞതോടെ ഇന്ധനവില വീണ്ടും കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ 42 ദിവസത്തിനിടയില്‍ ഇന്ന് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല.


 


LATEST NEWS