രൂ​പ​യു​ടെ മൂ​ല്യം കൂപ്പുകുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രൂ​പ​യു​ടെ മൂ​ല്യം കൂപ്പുകുത്തി

മും​ബൈ: ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം വ്യാ​ഴാ​ഴ്ച ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി.  യു​എ​സ് ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​നി​ര​ക്കി​ലാണ് രൂപയുടെ മൂല്യം കുറഞ്ഞത്‌ . വ്യാ​ഴാ​ഴ്ച വ്യാ​പാ​ര​ത്തി​നി​ടെ 23 പൈ​സ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ഒ​രു ഡോ​ള​റി​ന് 70.82 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് ഇ​പ്പോ​ള്‍ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. 

ബു​ധ​നാ​ഴ്ച ഒ​രു ഡോ​ള​റി​ന് 70.59 രൂ​പ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ക്ലോ​സ് ചെ​യ്ത​ത്. മാ​സാ​വ​സാ​നം പ്ര​മാ​ണി​ച്ച്‌ ഇ​റ​ക്കു​മ​തി​ക്കാ​ര്‍ കൂ​ടു​ത​ല്‍ ഡോ​ള​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് ഇ​ന്നും രൂ​പ​യു​ടെ മൂ​ല്യ ത​ക​ര്‍​ച്ച തു​ട​രാ​ന്‍ കാ​ര​ണ​മാ​യി.അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിച്ചതോടെ രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി കൂടിയതാണ് രൂപയുടെ മൂല്യം ഇടിയാനുണ്ടായ പ്രധാനകാരണം. അ​തേ​സ​മ​യം, ബോം​ബെ സ്‌​റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ച് (ബി​എ​സ്‌ഇ) 96.13 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ 38,819.06-ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.