ഡോളറിനെതിരെ തകർന്നടിഞ്ഞ് നിലംപൊത്തി രൂപ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡോളറിനെതിരെ തകർന്നടിഞ്ഞ് നിലംപൊത്തി രൂപ

ഡോ​ള​റി​നെ​തി​രെ തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ. മുൻകാല റെ​ക്കോ​ഡു​ക​ൾ ദേ​ദി​ച്ച്​ അമേരിക്കൻ ഡോളറിനെതിരെ 74.24ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 73.87 ആയിരുന്നു മൂല്യം. തിങ്കളാഴ്ച 73.96 രൂപയിലാണ് വ്യാപാരം അവസാനിച്ചിരുന്നത്. 

ഒക്ടോബർ അഞ്ചിന് നിരക്കുകളിൽ മാറ്റം വരുത്താതെയുള്ള ആർ.ബി.​ഐയുടെ വായ്​പാ അ​വലോകന യോഗ തീരുമാനം പുറത്ത്​ വന്നതിന്​ പിന്നാലെ രൂപയുടെ മൂല്യം തകർന്നടിഞ്ഞിരുന്നു. ഡോളറിനെതിരെ രൂപ 55 പൈസ കുറഞ്ഞ്​ 74.13ലാണ് അന്ന് മൂല്യം എത്തിയത്.