ഉപ്പ്  ക്ഷാമം വരുന്നതായി റിപ്പോർട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉപ്പ്  ക്ഷാമം വരുന്നതായി റിപ്പോർട്ട്
ഗുജറാത്ത് : രൂക്ഷമായ ഉപ്പ് ക്ഷാമം വരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉല്‍പ്പാദനത്തില്‍ വന്ന കുറവല്ല ക്ഷാമത്തിന് കാരണമാകുന്നത്. വിതരണക്കാരിലേക്ക് എത്തിക്കാനാവശ്യമായ ട്രെയിന്‍ റാക്കുകള്‍ ലഭിക്കാത്തതാണ്.
 
വിതരണം ചെയ്യാന്‍ സാധിക്കാതെ എട്ടു ലക്ഷം ടണ്‍ ഉപ്പാണ് ഗുജറാത്ത് കച്ചിലെ ഗാന്ധിദാമില്‍ കെട്ടിക്കിടക്കുന്നത്. ഗുജറാത്തിലെ 20 ഉപ്പ് സംസ്‌കരണശാലകളില്‍ 14-ഉം സ്ഥിതിചെയ്യുന്നത് ഗാന്ധിദാമിലാണ്. ഇവിടങ്ങളില്‍ നിന്നും ഉപ്പ് കൊണ്ടുപോകാന്‍ ട്രെയിന്‍ റാക്കുകള്‍ ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
 
ട്രെയിന്‍ റാക്കുകളില്‍ മിക്കവയും കച്ചിലെ കണ്ട്ല, മുന്ദ്ര, ടുണ എന്നീ തുറമുഖങ്ങളില്‍ നിന്ന് വളം കൊണ്ടുപോകാനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 17 ലക്ഷം ടണ്ണോളം വളമാണ് ഈ തുറമുഖങ്ങളിലാകെ ഉള്ളത്. മണ്‍സൂണിന് വര്‍ധിച്ചിരിക്കുകയാണ്. ഇതിനായി ട്രെയിന്‍ റാക്കുകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നതിനാല്‍ ഉപ്പ് കൊണ്ടുപോകാന്‍ ഇവ ലഭിക്കുന്നില്ല. ഇക്കാരണത്താല്‍ വിതരണക്കാരിലേക്ക് ഉപ്പ് എത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഉത്പാദകര്‍ പറയുന്നത്.
 
ഗാന്ധിദാമിലെ അയഡിന്‍ ചേര്‍ത്ത ബ്രാന്‍ഡഡ് ഉപ്പ് ഉല്‍പ്പാദിപ്പിക്കുന്നവരടക്കം ചിറായ് റെയില്‍വെ സ്റ്റേഷനില്‍ 300 റാക്കുകള്‍ക്കുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ചെറിയ യൂണിറ്റുകള്‍ സ്ഥിതിചെയ്യുന്നതിനടുത്തുള്ള സ്റ്റേഷനായിട്ടുകൂടി ഇവിടങ്ങളിലും ട്രെയിന്‍ റാക്കുകള്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഇതോടെ ഉപ്പ് ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്.

LATEST NEWS