എസ്ബിഐയുടെ ചെയര്‍മാനായി രജനീഷ് കുമാര്‍ ചുമതലയേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്ബിഐയുടെ ചെയര്‍മാനായി രജനീഷ് കുമാര്‍ ചുമതലയേറ്റു

എസ്ബിഐ ചെയര്‍മാനായി രജനീഷ് കുമാറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ എസ്ബിഐ എം.ഡിയാണ് രജനീഷ് കുമാര്‍. അരുന്ധതി ഭട്ടാചാര്യ വെള്ളിയാഴ്ച കാലാവധി പൂര്‍ത്തിയാക്കി പിരിയും.

പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ ജൂണില്‍ പൂര്‍ത്തിയാക്കിയിരുന്നു. നാലു മാനേജിങ് ഡയറക്ടര്‍മാരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. മുതിര്‍ന്ന മാനേജിങ് ഡയറക്ടരായ ബി. ശ്രീറാം, മറ്റു മാനേജിങ് ഡയറക്ടര്‍മാരായ രജനീഷ്‌കുമാര്‍, പി. കെ. ഗുപ്ത, ദിനേശ് കുമാര്‍ ഖര എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. അതില്‍ നിന്നും രജനീഷ് കുമാറിനെയാണ് എസ്ബിഐ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

കൂടാതെ റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ തസ്തികയിലേക്കും ഒരാളെ കണ്ടെത്തേണ്ടതുണ്ട്. എസ്.എസ് മുന്ദ്ര ജുലൈയില്‍ പിരിഞ്ഞതോടെ ഈ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. മറ്റു ബാങ്കുകളുടെ ഉന്നത ഉദ്യൊഗസ്ഥരില്‍ ചിലരെ ഇന്റര്‍വ്യൂ ചെയ്തുവെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം കണ്ടെത്തിയിട്ടില്ല.


LATEST NEWS