രൂപയുടെ തകർച്ചയിൽ ഓഹരിവിപണിയും വീണു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രൂപയുടെ തകർച്ചയിൽ ഓഹരിവിപണിയും വീണു

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 71.80ത്തിലേക്ക്​ താഴ്​ന്നതോടെ ഓഹരി വിപണിയിലും നഷ്‌ടം. ​സെൻസെക്​സും നിഫ്​റ്റിയും ഇന്നും നഷ്​ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. സെൻസെക്​സ്​ 139.61പോയിൻറ്​ നഷ്​ടം രേഖപ്പെടുത്തി 38,018.31ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്​റ്റി 43.35 പോയിൻറ് നഷ്​ടത്തോടെ 11,476.95ൽ ക്ലോസ്​ ചെയ്​തു.

ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി ഇൻഫ്രാടെൽ, ഭാരതി എയർടെൽ എന്നിവയുടെ ഒാഹരികളാണ്​ നിഫ്​റ്റിയിൽ വൻ നഷ്​ടം രേഖപ്പെടുത്തിയത്​. എഫ്​.എം.സി.ജി, ഹിന്ദുസ്ഥാൻ യുണിലിവർ,  റിലയൻസ്​ ഇൻഡസ്​ട്രീസ്​, കൊട്ടക്​ മഹീന്ദ്ര തുടങ്ങിയ ഒാഹരികളും തകർച്ചയോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.