‘രൂപ’ക്ക് ഇന്ന് നേരിയ ആശ്വാസം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘രൂപ’ക്ക് ഇന്ന് നേരിയ ആശ്വാസം

വലിയ തകര്‍ച്ചയില്‍ നിന്ന രൂപക്ക് ഇന്ന് അൽപം ആശ്വസിക്കാം. ഇന്ന് 15 പൈസ മൂല്യമുയര്‍ന്നു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ വീണ്ടും തകര്‍ച്ച നേരിടുമോയെന്ന് ഓഹരി വിപണി ഭയപ്പെട്ടെങ്കിലും അസാധാരണ സാഹചര്യമൊന്നും ദൃശ്യമായില്ല. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ 68.79 എന്ന നിലയിലായിരുന്ന രൂപ ഇപ്പോള്‍ 15 പൈസ ഉയര്‍ന്ന് 68.64 എന്ന ആശ്വാസ നിലയിലെത്തി.

ഇന്നലെ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് രൂപയ്ക്ക് വിപണിയില്‍ അഭിമുഖീകരിക്കേണ്ടി വന്നത്. ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 69.10 എന്ന നിലയിലേക്ക് വരെ താഴ്ന്നിരുന്നു. 

പ്രമുഖ വിപണി നിരീക്ഷകരായ മോട്ടിലാല്‍ ഓസ്വാളിന്‍റെ നിഗമനം അനുസരിച്ച് രൂപ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. ചെറിയ മുന്നേറ്റം ദൃശ്യമാണെങ്കിലും നിക്ഷേപകര്‍ ഇപ്പോഴും ആശങ്കയിലാണ്.