ഫ്ലിപ്​കാർട്ടിലെ ഒാഹരികൾ വില്‍ക്കാന്‍ തീരുമാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്ലിപ്​കാർട്ടിലെ ഒാഹരികൾ വില്‍ക്കാന്‍ തീരുമാനം

ബംഗളൂരു: ഫ്ലിപ്​കാർട്ടിലെ ഒാഹരികൾ വാൾമാർട്ടിന്​ വിൽക്കാന്‍ സോഫ്​റ്റബാങ്ക് തീരുമാനം. ​ഫ്ലിപ്​കാർട്ടിലെ 22 ശതമാനം ഒാഹരികൾ​ വാൾമാർട്ടിന്​ വിൽക്കാനാണ്​ ​േസാഫ്​റ്റ്​ ബാങ്കി​ന്‍റെ പദ്ധതി. ഇതോടെ സോഫ്​റ്റ്​ ബാങ്കി​ന്‍റെ ഫ്ലിപ്​കാർട്ടിലെ മുഴുവൻ ഒാഹരികളും വാൾമാർട്ടി​ന്‍റെ  നിയന്ത്രണത്തിലാവും. ഒാഹരികൾ വിൽക്കുന്ന വിവരം സോഫ്​റ്റ്​ ബാങ്ക്​ വക്​താവ്​ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു.ഫ്ലിപ്​കാർട്ട
മെയ്​ ഒമ്പതിന്​ ഏകദേശം 16 ബില്യൺ ഡോളറിന്​ ഫ്ലിപ്​കാർട്ടിലെ 77 ശതമാനം ഒാഹരികൾ ഏറ്റെടുക്കുമെന്ന്​ വാൾമാർട്ട്​ പ്രഖ്യാപിച്ചിരുന്നു. ഫ്ലിപ്​കാർട്ടിൽ ഒാഹരി പങ്കാളിത്തമുള്ള നാസ്​പേർ, വെൻച്യൂർ ഫണ്ട്​ ആക്​സൽ, ഇബേ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഒാഹരികൾ വിൽക്കാൻ തയാറാണെന്ന്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സോഫ്​റ്റ്​ബാങ്ക്​ ഇക്കാര്യത്തിലെ അന്തിമ തീരുമാനം പുറത്ത്​ വിട്ടിരുന്നില്ല.ഫ്ലിപ്​കാർട്ടിൽ വിഷൻ ഫണ്ടിലുടെ 2.5 ബില്യൺ ഡോളറാണ്​ സോഫ്​റ്റ്​ ബാങ്ക്​ നിക്ഷേപിച്ചിരിക്കുന്നത്​. ഇൗ ഒാഹരികൾ 4 ബില്യൺ ഡോളറിനാണ്​ വാൾമാർട്ട്​ ഏറ്റെടുക്കുന്നത്​. ചൊവ്വാഴ്​ച രാത്രിയോടെയാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്​.


LATEST NEWS