ഇറാൻ ആണവ കരാറിൽ നിന്നും യുഎസ് പിന്മാറ്റം: ഓഹരിവിപണിക്ക്  നഷ്ടത്തോടെ തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇറാൻ ആണവ കരാറിൽ നിന്നും യുഎസ് പിന്മാറ്റം: ഓഹരിവിപണിക്ക്  നഷ്ടത്തോടെ തുടക്കം

അഭ്യന്തര സൂചികകൾക്കു വ്യാപാര ആരംഭത്തിൽ തിരിച്ചടിയായി എണ്ണവിലയും അമേരിക്കയുടെ ആണവകരാർ പിന്മാറ്റവും. അസംസ്കൃത എണ്ണയുടെ വിലവർദ്ധിച്ചതും ഇറാൻ ആണവ കരാറിൽനിന്നു പിന്മാറാനുള്ള യുഎസിന്റെ തീരുമാനം സൃഷ്ടിച്ച ഭീതിയുമാണ് തുടക്കത്തിലേ വ്യാപാരത്തിന് തിരിച്ചടിയായത്. എന്നാൽ ഇടിവു രേഖപ്പെടുത്തിയ സെൻസെക്സ് തിരിച്ചു വരവു നടത്തി 25 പോയിന്റ് നേട്ടത്തിൽ 35,243 ലാണു വ്യാപാരം നടക്കുന്നത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 6 പോയിന്റ് ഉയർന്ന് 10,723 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബാങ്കിങ്, ഫിനാൻസ്, എനർജി തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ വിൽപന സമ്മർദത്തിലാണ്. എന്നാൽ ഐടി, മെറ്റൽ സ്റ്റോക്കുകൾ നേട്ടത്തിലാണ്. ഓട്ടോ, ഫിനാൻസ്, എനർജി, ഓയിൽ ആൻഡ് ഗ്യാസ് ഉൾപ്പെടെയുള്ള മിക്ക സെക്ടറുകളും നഷ്ടത്തിലാണ്.

ടൈറ്റൻ കമ്പനി, ഭാരതി ഇൻഫ്രാടെൽ, ഹിൻഡാൽകോ, യെസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ടിസിഎസ് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ബിപിസിഎൽ, എച്ച്പിസിഎൽ, എസ്ബിഐ, എച്ച്ഡിഎഫ്സി, എംആൻഡ്എം എന്നിവയാണ് കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ‍.


LATEST NEWS