സ്വർണ വില ഉയരത്തിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ വില ഉയരത്തിൽ

റിക്കാർഡുകൾ ഭേദിച്ചു സ്വർണവില മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് പവന് 160 രൂപയാണ് വർധിച്ചത്.ഇതോടെ പവന് 28,880 രൂപയിലെത്തി. ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും പവന് 160 രൂപ കൂടിയിരുന്നു. 

ആഗോളവിപണിയില വില വർധനയാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്. ഗ്രാമിന് 20 രൂപ വർധിച്ചു 3610 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ മാത്രം പവന് ഇതുവരെ 3200 രൂപ വർധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ സ്വർണവില ഇത്ര വർധിച്ചതും ആദ്യമായാണ്. 


LATEST NEWS