ടിസിഎസ് ഓഹരികള്‍ തിരിച്ചുവാങ്ങും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടിസിഎസ് ഓഹരികള്‍ തിരിച്ചുവാങ്ങും

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി ക​മ്പ​നി​യാ​യ ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ്( ടി​സി​എ​സ്) ഓ​ഹ​രി​ക​ളി​ൽ ഒ​രു​ഭാ​ഗം തി​രി​ച്ചു വാ​ങ്ങും. വെ​ള്ളി​യാ​ഴ്ച ചേ​രു​ന്ന ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് എ​ത്ര ഓ​ഹ​രി​ക​ൾ, എ​ന്തു വി​ല​യ്ക്കു വാ​ങ്ങും എ​ന്നു തീ​രു​മാ​നി​ക്കും.

പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ തി​രി​ച്ചു​വാ​ങ്ങ​ലാ​കും ന​ട​ത്തു​ക എ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കമ്പനി 16,000 കോ​ടി രൂ​പ ഇ​തി​നു മു​ട​ക്കി​യി​രു​ന്നു. 2850 രൂ​പ വ​ച്ച് 5.6 കോ​ടി ഓ​ഹ​രി​ക​ൾ അ​ന്നു തി​രി​ച്ചു​വാ​ങ്ങി. തി​രി​ച്ചു ​വാ​ങ്ങ​ൽ കമ്പനി​യു​ടെ ഉ​ട​മ​ക​ളാ​യ ടാ​റ്റാ സ​ൺ​സി​നു ഗ​ണ്യ​മാ​യ നേ​ട്ട​മാ​കും.

ഈ​യി​ടെ ഭൂ​ഷ​ൺ സ്റ്റീ​ലും മ​റ്റും വാ​ങ്ങി​യ​തി​ന്‍റെ ക​ട​ബാ​ധ്യ​ത കു​റ​യ്ക്കാ​ൻ ടി​സി​എ​സ് ഓ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്ന​തു സ​ഹാ​യി​ക്കും. ക​ഴി​ഞ്ഞ​ത​വ​ണ തി​രി​ച്ചു​വാ​ങ്ങി​യ ഓ​ഹ​രി​യി​ൽ 64 ശ​ത​മാ​ന​വും ടാ​റ്റാ സ​ൺ​സി​ന്‍റേ​താ​യി​രു​ന്നു.