ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമികല്‍സിന് ചരിത്ര നേട്ടം; 300 കോടിയുടെ വിറ്റുവരവ്; 36 കോടി ലാഭം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമികല്‍സിന് ചരിത്ര നേട്ടം; 300 കോടിയുടെ വിറ്റുവരവ്; 36 കോടി ലാഭം

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് (ടിസിസി) ചരിത്രത്തില്‍ ഏറ്റവും മികച്ച നേട്ടമാണ് 2018-19 സാമ്പത്തിക വര്‍ഷം നേടിയത്. 300 കോടി രൂപയുടെ വിറ്റുവരവും 36 കോടി രൂപയുടെ ലാഭവും കമ്പനി കൈവരിച്ചു. 

മൂന്ന് വര്‍ഷം മുന്‍പ് ആകെ ആസ്തി പൂര്‍ണ്ണമായും ഇല്ലാതായി പ്രതിസന്ധിയിലായിരുന്നു സ്ഥാപനം. ചുരുങ്ങിയ കാലം കൊണ്ടാണ് ഏറ്റവും ഉയര്‍ന്ന ഉല്‍പാദനവും ഏറ്റവും ഉയര്‍ന്ന വിറ്റുവരവും ടിസിസി നേടിയത്. 23 വര്‍ഷത്തിന് ശേഷം കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി സര്‍ക്കാരിന് ലാഭവിഹിതം നല്‍കി. സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ വലിയ പുരോഗതിയാണ് സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് ആകെ ഉണ്ടായത്. നേട്ടങ്ങള്‍ കൈവരിക്കുന്നതിനോടൊപ്പം കമ്പനി സാമൂഹ്യ പ്രതിബദ്ധതയും പ്രകടിപ്പിച്ചു. 

പ്രളയകാലത്ത് അരലക്ഷം ലിറ്റര്‍ സോഡാബ്ലീച് ദുരിതാശ്വസപ്രവര്‍ത്തനത്തിന്റെ ഭാഗമായി നല്‍കി. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 58,36,110 രൂപ കമ്പനിയുടെയും തൊഴിലാളികളുടെയും വിഹിതമായും നല്‍കി. 38 ഒഴിവുകളിലേക്ക് നിയമനം നടത്തുകയും 2014നു ശേഷം വിരമിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയും ചെയ്തു.