രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു. ബുധനാഴ‌്ച ഡോളറിനു 71.75 ആയി രൂപയുടെ മൂല്യം. രൂപയുടെ തകര്‍ച്ച തടയാന്‍ റിസര്‍വ്ബാങ്ക് നടത്തിയ ഇടപെടലുകളും ഫലം കാണുന്നില്ല. 

എണ്ണവിലക്കയറ്റം തുടരുകയും ഡോളര്‍ ശക്തിയോടെ നില്‍ക്കുകയും ചെയ്യുന്നതിനാല്‍ വരുംനാളുകളിലും രൂപയുടെ പതനം തുടരുമെന്നാണ് സാമ്ബത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

രാജ്യത്ത് ഡോളറിന്റെ ആവശ്യം ഏറിയതാണ് രൂപ നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കുന്നത്.

ഏഷ്യയിലെ ഏറ്റവും ദുര്‍ബലമായ കറന്‍സിയായി രൂപ മാറിയിട്ടുണ്ട്. ഇതിനാല്‍ ആഗോള സംഘര്‍ഷങ്ങളുടെ സമ്മര്‍ദം നേരിടാന്‍ രൂപയ്ക്ക് കഴിയുന്നില്ല.