നോട്ട് പിന്‍വലിക്കല്‍ : വാഹനവില്പന 18.66 ശതമാനം ഇടിവില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോട്ട് പിന്‍വലിക്കല്‍ : വാഹനവില്പന 18.66 ശതമാനം ഇടിവില്‍

ന്യൂഡൽഹി:  നോട്ട് നിരോധനത്തെ തുടര്‍ന്ന് നാഹന വില്‍പ്പന താഴ്ന്ന നിലിയില്‍. രാജ്യത്തെ വാഹന നിർമാണ മേഖലയെ ബാധിച്ചു. വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ ‘സിയാ’മിന്റെ കണക്കുകൾ പ്രകാരം ഡിസംബറിൽ വാഹന വില്പന 16 വർഷത്തെ താഴ്ന്ന നിലയില്‍. അതായത് വാഹന വില്പനയിൽ 18.66 ശതമാനം ഇടിവാണുണ്ടായത്. സ്കൂട്ടർ, മോട്ടോർ സൈക്കിൾ, കാർ എന്നിവയുടെ വില്പനയിലാണ് ഇടിവ് പ്രകടമായത്.


രാജ്യത്ത് ആകെ 12,21,929 യൂണിറ്റ് വാഹനങ്ങളാണ് ഡിസംബറിൽ രജിസ്റ്റർ ചെയ്തത്. 15,02,314 യൂണിറ്റായിരുന്നു 2015 ഡിസംബറിലെ കണക്ക്.അഞ്ഞൂറിെന്റയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി വാഹന വില്പന കുറച്ചുവെന്ന് സിയാം ഡയറക്ടർ വിഷ്ണു മാത്തൂർ പറയുന്നു.ആഭ്യന്തര കാർ വില്പന ഡിസംബറിൽ 8.14 ശതമാനം കുറഞ്ഞ് 1,58,617 യൂണിറ്റായിട്ടുണ്ട്. മൊത്തം കാർ വില്പന 1.36 ശതമാനം ഇടിഞ്ഞ് 2,27,824 യൂണിറ്റായി. 2,30,959 യൂണിറ്റായിരുന്നു 2015 ഡിസംബറിൽ. 2014 ഒക്ടോബറിൽ 7.52 ശതമാനം ഇടിവ് നേരിട്ടിരുന്നു. ഇരുചക്ര വാഹന വില്പന 22.04 ശതമാനം ഇടിഞ്ഞ് 11,67,621 യൂണിറ്റിൽ നിന്ന് 9,10,235 യൂണിറ്റായി. 1997-ന് ശേഷം ആദ്യമായാണ് ഇരുചക്ര വാഹന വില്പന ഇടിയുന്നത്.


LATEST NEWS