വോയ്‌സ് കോള്‍ ഓഫറുകളുമായി എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വോയ്‌സ് കോള്‍ ഓഫറുകളുമായി എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍

ഡേറ്റാ, വോയ്‌സ് കോള്‍ ഓഫറുകളുമായി എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍. 5 രൂപ മുതല്‍ തുടങ്ങുന്ന ഓഫറുകളാണ് എയര്‍ടെല്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഒരോ സ്ഥലങ്ങളിലും ഓഫറുകള്‍ക്ക് വ്യത്യാസമുണ്ടാവും. അതുകൊണ്ട് ഈ ഓഫറുകള്‍ എല്ലാവര്‍ക്കും ഒരു പോലെ ലഭ്യമായിക്കൊള്ളണമെന്നില്ല. 8 രൂപ, 15 രൂപ, 40 രൂപ, 349 രൂപ, 399 രൂപ എന്നിവയാണ് മറ്റ് ഓഫര്‍ നിരക്കുകളില്‍ ചിലത്. ഇവയുടെ വിശദാംശങ്ങളിലേക്ക്.

5 രൂപയുടെ റീച്ചാര്‍ജ് ഏഴ് ദിവസത്തേക്ക് 4 ജിബി 3ജി/4ജി ഡേറ്റയാണ് 5 രൂപയുടെ റീച്ചാര്‍ജിനൊപ്പം ഉണ്ടാവുക. 4ജി സിം അപ്‌ഗ്രേഡ് ചെയ്തവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. മാത്രവുമല്ല ഒരു തവണ മാത്രമേ ഈ ഓഫര്‍ ലഭ്യമാവുകയുള്ളൂ. അതുകൊണ്ടു തന്നെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കണമെന്നില്ല.

8 രൂപയുടെ റീചാര്‍ജ് ലോക്കല്‍ ഐഎസ്ഡി കോള്‍ നിരക്കുകള്‍ 30 പൈസയാക്കാനുള്ള ഓഫറാണിത്. 54 ദിവസം മറ്റ് നിബന്ധനകളില്ലാതെ ഈ റീച്ചാര്‍ജ് ഉപയോഗിക്കാം. 15 രൂപയുടെ റീചാര്‍ജ് ഈ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മിനിറ്റിന് 10 പൈസ നിരക്കില്‍ ലോക്കല്‍ കോളുകള്‍ ചെയ്യാം. 27 ദിവസത്തേക്കാണ് ഓഫര്‍. മറ്റ് നിബന്ധനകള്‍ ഒന്നുമില്ല.

27 രൂപയുടെ റീചാര്‍ജിനൊപ്പം 37 രൂപയുടെ ടോക്ക്‌ടൈം ഒരു ദിവസത്തേക്ക് ഉപയോഗിക്കാം. ഒപ്പം എയര്‍ടെല്‍ നമ്പറുകളിലേക്ക് മൂന്ന് എസ്എംഎസും അയക്കാം. 30 രൂപയുടെ റീചാര്‍ജ് 27 രൂപയുടെ ടോക്ക് ടൈം ഉണ്ടാവും. ഇതിന് വാലിഡിറ്റി ഉണ്ടാവില്ല.

കൂടാതെ 40 രൂപയുടെ റീചാര്‍ജില്‍ 35 രൂപ ടോക്ക്‌ടൈമും, 60 രൂപയുടെ പ്ലാനിനൊപ്പം 53 രൂപ ടോക്ക്‌ടൈമും 58 രൂപയുടെ റീച്ചാര്‍ജിനൊപ്പം ഫുള്‍ ടോക്ക് ടൈമും ലഭിക്കും. 99 രൂപയുടെ റീച്ചാര്‍ജില്‍ 88 രൂപ ടോക്ക് ടൈമും ദിവസ പരിധിയില്ലാതെ ഉപയോഗിക്കാം.

198 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോളുകളും 1 ജിബി ഡേറ്റയും 28 ദിവസത്തേക്ക് ലഭിക്കും. ഒപ്പം എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ 10 ശതമാനം കാഷ്ബാക്കും ലഭിക്കും. 295 രൂപയുടെ റീചാര്‍ജിനൊപ്പം അണ്‍ലിമിറ്റഡ് എസ്ടിഡി എയര്‍ടെല്‍ കോളുകള്‍ 84 ദിവസത്തേക്ക് ലഭിക്കും. എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ 10 ശതമാനം കാഷ്ബാക്കും ലഭിക്കും.

149 പ്ലാനിനൊപ്പം പരിധിയില്ലാതെ എയര്‍ടെല്‍ നമ്പറുകളിലേക്ക് വിളിക്കാം. 2ജിബി 4ജി ഡേറ്റയും ലഭിക്കും. ഈ ഓഫറിന്റെ 28 ദിവസമാണ് കാലപരിധി. 199 രൂപയുടെ പ്ലാനിനൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍ മൊബൈല്‍ കോളുകളും 1 ജിബി ഡേറ്റയും 28 ദിവസത്തേക്ക് ലഭിക്കും.

349 രൂപയുടെ റീചാര്‍ജിനൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോളുകളും 28 ജിബി ഡേറ്റയും ലഭിക്കും. ഒരുദിവസം 1 ജിബി ഡേറ്റയേ ഉപയോഗിക്കാന്‍ കഴിയൂ. 28 ദിവസമാണ് ഈ ഓഫറിന്റെ പരിധി. 399 രൂപയുടേതാണ് മറ്റൊരു വമ്പന്‍ പ്ലാന്‍ ഈ ഓഫറിനൊപ്പം എയര്‍ടെല്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്തഎസ്ടിഡി/ഐഎസ്ഡി കോളുകളും ഫ്രീ റോമിങും ഒപ്പം 28 ജിബി ഡേറ്റയും ലഭിക്കും 28 ദിവസമാണ് ഈ ഓഫറിന്റെ പരിധി.


LATEST NEWS