ഓട്ടോഡ്രവര്‍മാരുടെ വിളയാട്ടം പതിവാകുന്നു, പരാതികള്‍മാനിക്കാതെ മേലാളന്‍മാരും

ദേവിക എസ്‌.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓട്ടോഡ്രവര്‍മാരുടെ വിളയാട്ടം പതിവാകുന്നു, പരാതികള്‍മാനിക്കാതെ മേലാളന്‍മാരും

തിരുവനന്തപുരം : നഗരത്തില്‍ ഓട്ടോതൊഴിലാളികളുടെ അധിക്രമം വര്‍ദ്ധിക്കുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെക്കുറിച്ച് പണ്ടുമുതല്‍ തന്നെ പരാതികള്‍ അനവധിയാണ്. പെണ്‍കുട്ടിക്കളെ വഴിനടക്കാന്‍ സമ്മതിക്കാതെയുള്ള കമന്റടികളും ന്യായമായതില്‍ കൂടുതല്‍ ചാര്‍ജ് പാവപ്പെട്ടവരുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങുന്നതും തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍. പത്രങ്ങളില്‍ പോലും ഇവരുടെ അധിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വരുന്നു.

  കഴിഞ്ഞ 18ന് വ്യക്തിഗത ആവശ്യങ്ങല്‍ക്കായി ടെക്‌നോപാര്‍ക്കിലേയ്ക്ക് പോകവെ ഓട്ടോയില്‍ കയറേണ്ടിവന്ന ആംആദ്മി പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുഗതന് ഓട്ടോഡ്രൈവര്‍ നല്‍കിയത് പുലഭ്യവര്‍ഷമാണ്.

  സംഭവം ഇങ്ങനെ, മീറ്ററില്ലാതെയാണ് ഓട്ടോഓഡിയിരുന്നത്. ടെകനോപാര്‍ക്കിലെത്തി ഇറങ്ങി യാത്രാനിരക്ക് തിരക്കിയപ്പോള്‍ 25 രൂപയെന്നാണ് പറഞ്ഞത്. ന്യായമായ യാത്രാ നിരക്ക് 15 രൂപയാണ്. എന്നിട്ടും അദ്ദേഹം 20 രൂപ നല്‍കി.

  എന്നാല്‍ 25 രൂപ കിട്ടിയേപറ്റു എന്ന വാശിയിലായി ഓട്ടോക്കാരന്‍. 15 രൂപയല്ലേ ഇതുവരെയുള്ള ചാര്‍ജെന്നും മീറ്ററിടാതെ കാശ് കൂട്ടിവാങ്ങാന്‍ കഴിയില്ലെന്നും പറഞ്ഞ ഡോ.സുഗതനെ നിര്‍ത്താതെയുള്ള പുലഭ്യവര്‍ഷത്താലാണ്‌ ഒട്ടോഡ്രൈവര്‍ നേരിട്ടത്.

  പുലഭ്യം കേട്ട് സഹിക്കാന്‍ കഴിയാതെ അദ്ദേഹം അപ്പോള്‍ തന്നെ കഴക്കൂട്ടം ജോയിന്റെ് ആര്‍ട്ടിയോയ്ക്ക് പരാതി നല്‍കി. എന്നാല്‍ നാളിതുവരെ ഇതെക്കുറിച്ച് നടപടികളും ഉണ്ടായിട്ടില്ലെന്നാണ്‌ അദ്ദേഹം അന്വേഷണത്തിനോട് പറഞ്ഞത്.

  21-ാം തീയതി ഡോ. സുഗതനെ ആര്‍.ടി.ഒ ഓഫീസിലേയ്ക്ക് വിളിപ്പിച്ച് മൊഴിയെടുത്തു. എന്നാല്‍ 18-ാം തീയതി നല്‍കിയ പരാതിയില്‍ 28-ാം തീയതിയായിട്ടും അന്വേഷണം നടക്കുന്നില്ലെന്നു മനസിലാക്കിയപ്പോള്‍ ഡോ.സുഗതന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരിയ്ക്കുകയാണ്.

  ടെക്‌നോപാര്‍ക്കില്‍ ഇതൊരു നിരന്തര സംഭവമാണ്. ബസ്സ് കിട്ടാതെ വരുമ്പോള്‍ ഓട്ടോയില്‍ ആശ്രയം തേടേണ്ടിവരുന്ന പാവപ്പെട്ട ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും കഴിയുന്നത്ര യാത്രാക്കൂലി തട്ടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഓട്ടോക്കാരുടെ പ്രവര്‍ത്തനം. ടെക്‌നോപാര്‍ക്കില്‍ വരുന്നവരൊക്കെയും പണക്കാരെന്നാകും ഇവരുടെ ഭാവം.

 

  മീറ്ററിടാതെയുള്ള സവാരിയെ ചോദ്യം ചെയ്താല്‍ ലഭിക്കുന്നത് അസഭ്യം നിറഞ്ഞ മറുപടിയും. നല്ല രീതിയില്‍ ഓട്ടോറിക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുകൂടി ഇത്തരക്കാര്‍ ചീത്തപ്പേരുണ്ടാക്കുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക് ഒരവസാനമുണ്ടാകാന്‍ ഡോ.സുഗതനെപ്പോലുള്ളവര്‍ പരാതി നല്‍കിയാലും മേലാളന്‍മാര്‍ നിസാര കാര്യങ്ങളായെടുത്ത് കേസ് തള്ളിക്കളയുന്നു. ഇങ്ങനെ തുടരുമ്പോള്‍ പാവപ്പെട്ടവന് ലഭിക്കാതെ പോകുന്നത് അവന്‍ അര്‍ഹിക്കുന്ന നീതിയും.


LATEST NEWS