കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് ദിവസത്തിനിടെ ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് ദിവസത്തിനിടെ ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി


മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 2.50 കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. കോഴിക്കോട് ഓമശ്ശേരി സ്വദേശി പി ശിഹാബുദ്ദീന്‍, വയനാട് മേപ്പാടി സ്വദേശി ഇല്‍യാസ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ശ്രീജേഷ് എന്നിവരാണ് പിടിയിലായത്.

പേസ്റ്റു രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ മൂന്നു പേരും സ്വര്‍ണ്ണം കടത്തിയത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ ഒരു കോടി രൂപവരുമെന്ന് അധികൃതര്‍ അറിയിച്ചു.