കൊല്‍ക്കത്തയില്‍ വന്‍ മയക്കു മരുന്ന് വേട്ട; ഒരു കോടി രൂപയുടെ നിരോധിത മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊല്‍ക്കത്തയില്‍ വന്‍ മയക്കു മരുന്ന് വേട്ട; ഒരു കോടി രൂപയുടെ നിരോധിത മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്തോ: കൊല്‍ക്കത്തയില്‍ ഒരു കോടി രൂപയുടെ നിരോധിത മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍. ആനന്ദപൂരില്‍ നിന്നാണ് നിരോധിത മയക്കുമരുന്നുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി ചൗബാഗ പ്രദേശത്തിന് സമീപം എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പിരശോധനയിലാണ് യാബ എന്ന പേരില്‍ അറിയപ്പെടുന്ന 1,00,000 നിരോധിത ആംഫെറ്റാമൈന്‍ ഗുളികകള്‍ അടങ്ങിയ 50 പാക്കറ്റുകള്‍ കണ്ടെത്തിയത്.  

അറസ്റ്റിലായ മൂന്ന് പേരും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ളവരാണ്.