പട്ടാമ്പിയില്‍ വന്‍ കുഴല്‍പണ വേട്ട; 1 കോടി 84 ലക്ഷം  പിടിച്ചെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പട്ടാമ്പിയില്‍ വന്‍ കുഴല്‍പണ വേട്ട; 1 കോടി 84 ലക്ഷം  പിടിച്ചെടുത്തു

പാലക്കാട്‌: പട്ടാമ്ബി വിളയൂര്‍ പുളിഞ്ചോട്ടില്‍ വന്‍ കുഴല്‍പണ വേട്ട. 1 കോടി 84 ലക്ഷം കുഴല്‍പണമാണ് പട്ടാമ്ബി പൊലീസ് പിടിച്ചെടുത്തത്. 

പുലര്‍ച്ചെ രണ്ട് മണിക്ക് സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹനത്തിന്‍റെ രഹസ്യ അറകളില്‍ കടത്തുകയായിരുന്ന പണമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പിടിച്ചത്. 
പണം കൊണ്ടുവന്ന മലപ്പുറം രാമപുരം സ്വദേശികളായ ഹുസൈന്‍ (32), സജാദ് (22) എന്നിവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.