തമിഴ്‌നാട്ടില്‍ വന്‍ കള്ളപ്പണവേട്ട; നാമക്കലില്‍ നിന്ന് 14.54 കോടിയുടെ നോട്ടുകള്‍ പിടികൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തമിഴ്‌നാട്ടില്‍ വന്‍ കള്ളപ്പണവേട്ട; നാമക്കലില്‍ നിന്ന് 14.54 കോടിയുടെ നോട്ടുകള്‍ പിടികൂടി

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ കള്ളപ്പണവേട്ട. നാമക്കലില്‍ നിന്ന് ആദായ നികുതിവകുപ്പ് 14.54 കോടിയുടെ കള്ളപ്പണം പിടികൂടി. പിഎസ്‌കെ എന്ന കെട്ടിട നിര്‍മാണ കമ്ബനിയുടെ നാല് കേന്ദ്രങ്ങളില്‍ നിന്നാണ് ഇന്നലെ പണം കണ്ടെടുത്തത്. 

കണക്കില്‍പെടാത്ത പണത്തിന്റെ രേഖകള്‍, അക്കൗണ്ടുകള്‍, ഭരണസ്വാധീനമുള്ളവര്‍ക്ക് നല്‍കിയ പണത്തിന്റെ കണക്കുകള്‍ എന്നിവയും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്നാണ് ചെന്നൈ, തിരുനെല്‍വേലി, നാമക്കല്‍ അടക്കം 18 ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തിയത്. ആകെ 15 കോടി രൂപ പിടിച്ചെടുത്തു.

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് റെയ്ഡ്. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 18നാണ് വോട്ടെടുപ്പ്.