പൂനെയില്‍ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പതിനാലുകാരന്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൂനെയില്‍ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പതിനാലുകാരന്‍ അറസ്റ്റില്‍

മുംബൈ: പൂനെക്ക് സമീപത്തെ ആലന്ദി നഗരത്തില്‍ പതിനാലു വയസുകാരന്‍ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ മൊബൈല്‍ ഫോണ്‍ കാണിച്ച് 14കാരന്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. കരഞ്ഞ് സ്വന്തം വീട്ടിലെത്തിയ കുഞ്ഞില്‍ നിന്ന് രക്തം പൊടിയുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ആശുപത്രിയില്‍ കൊണ്ടും വഴിയാണ് കുഞ്ഞ് മാതാപിതാക്കളോട് സംഭവം വിവരിച്ചത്. 

വീട്ടില്‍ നിന്ന് ഓടിയ 14കാരന്‍ തൊട്ടടുത്ത കൃഷിയിടത്തിലാണ് ഓളിച്ചത്. വിശന്നപ്പോള്‍ ഭക്ഷണം തേടി പുറത്തിറങ്ങിയപ്പോഴാണ് 14കാരന്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 


LATEST NEWS