വട്ടപ്പാറയിലെ വീട്ടമ്മയുടെ കൊലപാതകം; രണ്ടുപേര്‍ പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വട്ടപ്പാറയിലെ വീട്ടമ്മയുടെ കൊലപാതകം; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം വട്ടപ്പാറയില്‍ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട്‌പേര്‍ പിടിയില്‍. വട്ടപ്പാറ പന്നിയോട് സ്വദേശി സാജന്‍, സന്ദീപ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സംഭവസ്ഥലത്തും പ്രതികളുടെ വീട്ടിലും കൊണ്ട് വന്ന് ഫോറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ തെളിവെടുപ്പ് നടത്തി.

ഇക്കഴിഞ ഏപ്രില്‍ 9 നാണ് സുശീലയെ കിടപ്പ്മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശീലയെ കിടപ്പുമുറിയില്‍ കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊന്നതിന് ശേഷം വീട്ടിനുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. സുശീലയുടെ 12 പവനോളം സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.  

ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി ചുമതല ഏറ്റെടുത്തുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. സുശീലയുടെ അയല്‍വാസികളായ സാജന്‍ സന്ദീപ് എന്നിവരെയാണ് പിടികൂടിയത്. 


LATEST NEWS