വ​യ​നാ​ട്ടി​ല്‍ 30 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ​യ​നാ​ട്ടി​ല്‍ 30 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ അറസ്റ്റില്‍

വ​യ​നാ​ട്: തോ​ല്‍​പ്പെ​ട്ടി​യി​ല്‍നിന്നു മൂ​പ്പ​ത് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. തോ​ല്‍​പ്പെ​ട്ടിയിലെ ചെ​ക്പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാഹനപരിശോധനയ്ക്കിടെയാണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

 സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദ്ദേശികളായ കൊറ്റാളക്കാവ് നാരങ്ങോളി നീരജ് (21) കണ്ണുർ കുഞ്ഞിപ്പള്ളി ചെറുവത്ത് യാസർ അറാഫത്ത്(23) എന്നിവരെയാണ് എക്സൈസസ് സംഘം അറസ്റ്റ് ചെയ്തു. 

സിഫ്റ്റ് കാറിന്റെ ഡോർ പേടിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ 64 കവറുകളിലാണ് കഞ്ചാവ് സുക്ഷിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കർണ്ണാടകയിൽ നിന്നും വ്യാപകമായി കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രണ്ട്  ദിവസമായി മുത്തങ്ങ തോല്‍പ്പെട്ടി,ബാവലി ചെക്പോസ്റ്റുകളിൽ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനക്കിടയിലാണ് കണ്ണൂർ സ്വദേശികളായ രണ്ടുപേര്‍ പിടിയിലാകുന്നത്.

കഞ്ചാവ് കടത്തുന്ന വലിയോരു സംഘം കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്ര‍വത്തിക്കുന്നുണ്ടെന്ന് ഇവരെ ചോദ്യം ചെയ്തപ്പോൾ  ലഭിച്ച വിവരം. ഇതിനെ  തുടർന്ന് അന്വേഷണം ശക്തമാക്കിയുണ്ട്.

പ്രതികളെ വടകര എൻ.ടി.പി.സി കോടതിയിൽ ഹാജരക്കി റിമാന്റ് ചെയ്തു.