പാലക്കാട്ട് രേഖകളില്ലാതെ കടത്തിയ 26.5 ലക്ഷം രൂപ പിടികൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാലക്കാട്ട് രേഖകളില്ലാതെ കടത്തിയ 26.5 ലക്ഷം രൂപ പിടികൂടി

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 26.5 ലക്ഷം രൂപ ആർ പി എഫ്, പോലീസ് സംഘം പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ് മാന്റെ കൈയിൽ നിന്നുമാണ് രേഖകളില്ലാത്ത പണം പിടികൂടിയത്.

കോയമ്പത്തൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുന്ന പാസഞ്ചർ ട്രൈനിൽ കോഴിക്കോട് കല്ലായി സ്വദേശി മുജീബ് റഹ്മാൻ പണം കടത്തുകയായിരുന്നു, 500 ന്റെയും രണ്ടായിരത്തിന്റെയും നോട്ടുകെട്ടുകളായുള്ള ഇരുപത്താറര ലക്ഷം രൂപയാണ് പിടിച്ചത്.

മുജീബിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.


LATEST NEWS