ആന്ധ്രയില്‍ വാനില്‍ കടത്തുകയായിരുന്ന 500 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആന്ധ്രയില്‍ വാനില്‍ കടത്തുകയായിരുന്ന 500 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ നരസിപട്ടണത്ത് വാനില്‍ കടത്തുകയായിരുന്ന 500 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ നരസിപട്ടണം എക്‌സൈസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 50 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. വാനിലെ മരത്തടികള്‍ക്ക് താഴെയായാണ് ഇവര്‍ കഞ്ചാവും പണവും ഒളിപ്പിച്ച് വെച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനത്തിന് പുറത്ത് കഞ്ചാവെത്തിക്കുന്ന പ്രധാന സംഘമാണ് ഇവര്‍. വാനില്‍ ഇവര്‍ കഞ്ചാവ് കടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് നരസിപട്ടണം ചെക്‌പോസ്റ്റില്‍ വെച്ച് ഇവര്‍ പിടിയിലായത്.

നാല് പേരാണ് വാനില്‍ ഉണ്ടായിരുന്നത്. എക്‌സൈസിനെ കണ്ട് രണ്ട് പേര്‍ ഒടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.