ആന്ധ്രയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 725 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആന്ധ്രയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 725 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ നരിസിപട്ടണത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 725 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ അസ്ലം, ഇമ്രാന്‍ ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

നരിസിപട്ടണം ചെക്‌പോസ്റ്റില്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ലോറിക്കുള്ളില്‍ ചെറിയ ബാഗുകള്‍ക്കുള്ളിലായാണ് പ്രതികള്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് നിറച്ച 29 ബാഗുകളാണ് പോലീസ് ലോറിയില്‍ നിന്നും കണ്ടെടുത്തത്. ഇതിനോടൊപ്പം 35 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.