ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. 

തിരുവനന്തപുരം കഠിനംകുളത്ത് കഴിഞ്ഞ മാസം മുപ്പതാം തീയതിയാണ് സംഭവം. സ്കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനടുത്ത് അലഞ്ഞ് തിരിഞ്ഞ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടി പീഡനവിവരം പൊലീസിനോട് പറഞ്ഞു. 

സ്കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പുതുക്കുറിച്ചിയിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മറ്റ് രണ്ട് പേര്‍ കൂടി ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് 31ആം തീയതി പുലര്‍ച്ചെ പെണ്‍കുട്ടിയെ കഴക്കൂട്ടത്ത് ഇറക്കി വിട്ടു. അലഞ്ഞ് നടന്ന പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. 

സംഭവുമായി ബന്ധപ്പെട്ട് കഠിനംകുളം പുതുക്കുറിച്ചി സ്വദേശിയായ നിരഞ്ജനെ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികളെയും പിടികൂടിയതായാണ് സൂചന.