ബ്ലാക്ക് ഡാലിയ- ക്രൂരമായ കൊലപാതകം...!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്ലാക്ക് ഡാലിയ- ക്രൂരമായ കൊലപാതകം...!!!

70 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ലോകത്തേറ്റവും ക്രൂരമായ ആ കൊലപാതകം നടന്നത്.22 വയസ് മാത്രം പ്രായമുള്ള എലിസബത്ത് ഷോര്‍ട്ട് എന്ന സുന്ദരി കൊല്ലപ്പെട്ടു.സിനിമതാരമാകാന്‍ കൊതിച്ച യുവതിയുടെ കൊലപാതകത്തെ ബ്ലാക് ഡാലിയ എന്ന ചരിത്രം രേഖപ്പെടുത്തി

.ബ്രിട്ടീഷ് എഴുത്തുകാരനായ പ്യൂ ഇറ്റ്വെല്ലാണ തന്റെ പുസ്തകത്തിലൂടെ 1947ല്‍ നടന്ന കൊലപാതകത്തെ കുറിച്ച് വിശദീകരിക്കുന്നത്.1924ല്‍ ബോസ്റ്റണിലായിരുന്നു എലിസബത്തിന്റെ ജനനം.1947. ജനുവരി 14 ന് ലോസ് ആഞ്ജലീസിലെ ലീമെര്‍ട്ട് പാര്‍ക്കിന് സമീപമാണ് എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണ നഗ്‌നമായിട്ടായിരുന്നു എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കത്തികൊണ്ട് മുറിച്ചും വെട്ടിയും വികൃതമാക്കപ്പെട്ട നിലയില്‍. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചത്.സര്‍ക്കസിലെ കോമാളികളെ പോലെയുള്ള കവിളുകള്‍ രണ്ട് വശത്തേക്കും കത്തികൊണ്ട് കീറിിരുന്നു.വയറ് കീറി, കുടലുകള്‍ മുറിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. വയറ് നിറയെ മലം നിറച്ചുവച്ചിരുന്നു.


LATEST NEWS