മ​ഹാ​രാ​ഷ്ട്ര ബാ​ങ്കി​ൽ​ വായ്പാ  ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സിൽ അന്വേഷണം കൂടുതൽ ബാങ്കുകളിലേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മ​ഹാ​രാ​ഷ്ട്ര ബാ​ങ്കി​ൽ​ വായ്പാ  ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സിൽ അന്വേഷണം കൂടുതൽ ബാങ്കുകളിലേക്കും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ബാ​ങ്കി​ൽ​നി​ന്നും മൂ​വാ​യി​രം കോ​ടി രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സിൽ  അ​ന്വേ​ഷ​ണം  എ​സ്ബി​ഐ, വി​ജ​യാ ബാ​ങ്ക്, യൂ​ണി​യ​ൻ ബാ​ങ്ക്, ഐ​ഡി​ബി​ഐ ബാ​ങ്കു​ക​ളി​ലേ​ക്ക് കൂ​ടി  വ്യാ​പി​പ്പി​ക്കും.  

നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​കേ​സി​ല്‍ ഡി.​എ​സ്. കു​ല്‍​ക്ക​ര്‍​ണിയും ഭാ​ര്യ ഹേ​മ​ന്തി​യും ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ അറസ്റ്റിലായിരുന്നു.കു​ല്‍​ക്ക​ര്‍​ണി​യു​ടെ ഡി​എ​സ്കെ ഗ്രൂ​പ്പി​ന് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് 1,154 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം, 2,892 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ​യാ​ക്കി നൽകിയതാണ്  കേ​സ്. 

ത​ട്ടി​പ്പ് കേ​സി​ല്‍ ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചെ​യ​ർ​മാ​നു​മാ​യ ര​വീ​ന്ദ്ര പി.​മ​റാ​ത്തെ​യെ നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ബാ​ങ്ക് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ രാ​ജേ​ന്ദ്ര കെ.​ഗു​പ്ത, സോ​ണ​ൽ മാ​നേ​ജ​ർ നി​ത്യാ​ന​ന്ദ് ദേ​ശ്പാ​ണ്ഡെ, ഡി​എ​സ് കു​ൽ​ക്ക​ർ​ണി ഗ്രൂ​പ്പ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് സു​നി​ൽ ഗ​ഡ്പാ​ണ്ഡെ, വി​പി എ​ൻ​ജി​നീ​യ​റിം​ഗ് രാ​ജീ​വ് ന്യു​വ​സ്ക​ർ എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 
 


LATEST NEWS