പാകിസ്ഥാനില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിൽ അഞ്ചുപേര്‍ക്ക് തടവുശിക്ഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്ഥാനില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിൽ അഞ്ചുപേര്‍ക്ക് തടവുശിക്ഷ

ഇസ്ളാമാബാദ്: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട ദമ്പതികളെ മര്‍ദിച്ച് തീയിട്ടുകൊന്ന കേസില്‍ അഞ്ചുപേര്‍ക്ക് രണ്ടുവര്‍ഷം തടവുശിക്ഷ.അഞ്ചുപേരും രണ്ടുലക്ഷം രൂപവീതം പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.2014ലാണ് ഗര്‍ഭിണിയായിരുന്ന ഷാമ ബിബി എന്ന യുവതിയെയും ഭര്‍ത്താവ് ഷെഹ്സാദ് മസിയെയും മര്‍ദിച്ച് അവശരാക്കിയശേഷം തീവച്ചുകൊന്നത്. ഇഷ്ടികച്ചൂള ഉടമ യൂസഫ് ഗുജ്ജര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.