രുചിയില്ലെന്ന പരാതിക്ക്; തിളച്ച എണ്ണ കൊണ്ട് മറുപടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രുചിയില്ലെന്ന പരാതിക്ക്; തിളച്ച എണ്ണ കൊണ്ട് മറുപടി

മുബൈയിലെ ഉല്ലാസ് നഗറിലെ ചൈനീസ് റസ്‌റ്റോറന്റിലാണ് ഞെട്ടിക്കുന്ന സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ജീവനക്കാരനോട് ഭക്ഷണത്തിന് രുചി പോരെന്ന് അറിയിച്ചു.പിന്നീടുണ്ടാ വാക്ക് തകര്‍ക്കവും ബില്ലടയ്ക്കുന്ന സമയത്തും തുടര്‍ന്നു.ഇതിനിടെ പ്രകോപിതനായ ജീവനക്കാരന്‍ യുവാവിന്റെ മുഖത്തേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.

സംഭവത്തില്‍ വിത്തല്‍വാഡി പൊലീസ് കേസെടുത്തു.രണ്ട് റെസ്റ്റോറന്റ് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്‌