ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു; കാരണം ഞെട്ടിക്കുന്നത്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു; കാരണം ഞെട്ടിക്കുന്നത്‌


പെഷവാര്‍: പാകിസ്താനിലെ പെഷവാറില്‍  മരുമകളെ ബലാത്സംഗം ചെയ്തതിന് ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചു കൊന്നു. ഭര്‍ത്താവ്  ഉറങ്ങി കിടക്കുമ്പോഴാണ് സംഭവം. ഷംഗ്ലാ ഗ്രാമത്തിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ സ്വദേശിയായ ബീഗം ബീബിയാണ് തന്റെ ഭര്‍ത്താവായ കുല്‍ബര്‍ ഖാനെ വെടിവെച്ച് കൊന്നത്. മകന്റെ അസാന്നിധ്യത്തില്‍ ഭര്‍തൃ പിതാവ് മരുമകളെ  നിരന്തരമായി പീഡിപ്പിച്ചു എന്നാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മരുമകളുടെ സഹായവും  കൊലപാതകത്തിനുണ്ടായിരുന്നു.

  ഭാര്യ നേരിട്ട ആപത്തിനെ കുറിച്ച്  അറിഞ്ഞിരുന്നെന്ന് പെണ്ടകുട്ടിയുടെ ഉഭര്‍ത്താവ് പറഞ്ഞു. സ്വന്തം പിതാവായതിനാലാണ് കൊല്ലാതിരുന്നതെന്നും  സൈനികനായ  ഭര്‍ത്താവ് പൗോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ബീഗത്തിനത്തിനെയും മകനെയും  മരുമകളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുടുംബ മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാത്തയാളായതിനാലാണ്  ഞാന്‍ അയാളെ കൊന്നത് എന്നാണ് ബീഗം പോലീസിന് നല്‍കിയ മൊഴി.