അലിയാരിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അലിയാരിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ!

എറണാകുളം: കുന്നത്തുനാട് താലൂക്കില്‍ എരുമേലി കരയില്‍ കുഴുപ്പിളളി വീട്ടില്‍ അലിയാരുടെ മരണത്തലേക്കാണ് അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷന്‍ വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ മാസം 24നാണ് സംഭവം. അലിയാര്‍ ജോലി ചെയ്തിരുന്ന സ്ഥലത്തേക്ക് മാരാകായുധങ്ങളുമായി അതിക്രമിച്ച് കയറിയ മൂവര്‍ സംഘം കയ്യിലിരുന്ന മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് അലിയാരിന്റെ ഇടതുകണ്ണിന്റെ പുരികത്തായി ആഴത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുന്നു.

ശേഷം കമ്പിവടി കൊണ്ട് ശക്തമായി തലയ്ക്ക് പിന്നില്‍ അടിച്ച് നിലത്ത് വീഴ്ത്തുന്നു. പിന്നീട് ആക്രമികള്‍ നിലത്തിട്ട് ചവിട്ടി കൂട്ടുന്നു . ഒച്ചക്കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാണുന്നത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കെ. പി അലിയാരിനെയാണ്.

പിന്നീട് ഇയാളെ പഴങ്ങനാടുളള സമരറ്റിയന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നു. പിന്നീട് കുന്നത്തുനാട് പോലീസ് ആശുപത്രിയിലെത്തി മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 308, 323,324,506,304 പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നു.

പിന്നീട് കേസില്‍ നിന്ന് ജാമ്യമില്ല വകുപ്പുകള്‍ നിസാരവകുപ്പായി മാറിയപ്പോള്‍ പ്രതികള്‍ പുറത്തിറങ്ങി. പിന്നീടും പ്രതികള്‍ അലിയാരിനെ മനസികമായി നിരന്തരം പീഡിപ്പിച്ചു കൊണ്ടിരുന്നുരുന്നു. ഇതില്‍ മനംനൊന്ത് രോഗിയായ അലിയാര്‍ സ്ഥിരമായി കഴിക്കുന്ന മരുന്ന് അധികഡോസ് കഴിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ വെച്ച് മരിക്കുന്നു. 

എന്നാല്‍ മരണത്തിന് ഉത്തരവാദികള്‍ അലിയാരിനെ ആക്രമിച്ച മൂവര്‍ സംഘമാണെന്നും ഇവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ ഹാജറാക്കണമെന്ന ജനരോഷം കേസ് ഉന്നത അധികാരികളെ വെച്ച് അന്വേഷിപ്പിക്കാന്‍ ഉത്തരവായിരിക്കുകയാണ്. അലിയാരിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന്  ആവശ്യപ്പെട്ട് രാഷ്ട്രീയക്കാരും പ്രതിഷേധത്തിലാണ്.


Loading...