കൂട്ടകൊലപതകത്തിന്‍റെ നടുക്കത്തില്‍ അതുല്‍, അശ്വിന്‍, അപര്‍ണ എന്നീ കുരുന്നുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂട്ടകൊലപതകത്തിന്‍റെ നടുക്കത്തില്‍ അതുല്‍, അശ്വിന്‍, അപര്‍ണ എന്നീ കുരുന്നുകള്‍

അങ്കമാലി: സ്വന്തം അമ്മയും മുത്തച്ഛനും അമ്മാമ്മയും കണ്‍മുന്നില്‍ വെട്ടേറ്റു മരിച്ചതിന്റെ നടുക്കത്തിലാണ് അതുല്‍, അശ്വിന്‍, അപര്‍ണ എന്നീ കുരുന്നുകള്‍. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഇവരുടെ മുന്നില്‍ ദാരുണമായ കൊലപാതകം നടക്കുന്നത്.  ശിവരാത്രി ആഘോഷിക്കാന്‍ അമ്മവീട്ടിലെത്തിയതാണിവര്‍.

ഓടിച്ചെന്ന അശ്വിനും അപര്‍ണയ്ക്കും വെട്ടേറ്റു. അതുലിന് പരിക്കേറ്റില്ല. മൂന്നു പേരെയും വാക്കത്തികൊണ്ട് വെട്ടുന്നത് കണ്ടതോടെ കുട്ടികളുടെ മനസ്സ് പതറി. രണ്ട് പേര്‍ക്കും കൈയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

മൂക്കന്നൂർ എരപ്പ് സെന്റ് ജോർജ് കപ്പേളയ്ക്കു സമീപം അറയ്ക്കൽ പരേതനായ കൊച്ചപ്പന്റെ മകൻ ശിവൻ (62), ശിവന്റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ (10), അപർണ(10) എന്നിവർക്കും വെട്ടേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശിവന്റെ അനുജൻ ബാബുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.


LATEST NEWS