റഷ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത ബാങ്ക് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റഷ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത ബാങ്ക് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: റഷ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ബാങ്ക് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു. യുകോ ബാങ്ക് വൃന്ദാവന്‍ ബ്രാഞ്ച് മാനേജറായ മഹേന്ദ്ര പ്രസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം   യുവതിയെ ഇയാള്‍ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് റഷ്യന്‍ പെണ്‍കുട്ടിയുമായി മഹേന്ദ്ര പ്രസാദ് ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. പെണ്‍കുട്ടിയുമായി നിരന്തരം സംഭാഷണത്തിലേര്‍പ്പെട്ട മഹേന്ദ്രപ്രസാദ് ഇവരോട് ഇന്ത്യയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ നിര്‍ബന്ധപ്രകാരം കഴിഞ്ഞ സെപ്തംബര്‍ 17ന് പെണ്‍കുട്ടി ഇന്ത്യയിലെത്തുകയായിരുന്നു.

 

വൃന്ദാവനിലായിരുന്നു പെണ്‍കുട്ടി താമസിച്ചത്. എന്നാല്‍ പിന്നീട് മഹേന്ദ്ര പ്രസാദ് തന്നെ മറ്റൊരു വീട്ടിലേക്ക് വിളിച്ചു വരുത്തി നിരവധി തവണ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് യൂക്കോ ബാങ്ക് മാനേജറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് വിജയ് ശങ്കര്‍ മിശ്ര പറഞ്ഞു.


LATEST NEWS