മുംബൈയില്‍ കാ​മു​ക​ന്‍റെ അ​ടി​യേ​റ്റ യു​വ​തി മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുംബൈയില്‍ കാ​മു​ക​ന്‍റെ അ​ടി​യേ​റ്റ യു​വ​തി മ​രി​ച്ചു

മും​ബൈ: മുംബൈയില്‍ കാ​മു​ക​ന്‍റെ അ​ടി​യേ​റ്റ യു​വ​തി മ​രി​ച്ചു. സീ​ത പ്ര​ധാ​ന്‍ എ​ന്ന യു​വ​തി​യാ​ണു മ​രി​ച്ച​ത്. 

മും​ബൈ പ്രാ​ന്ത​ത്തി​ലെ മ​ന്‍​ഖു​ര്‍​ദ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പത്താണ് സം​ഭ​വം.ശ​നി​യാ​ഴ്ച ആ​ണ്‍​സു​ഹൃ​ത്ത് രാ​ജു പു​ജാ​രി യെ​ല്ല​പ്പ ഇ​വ​രെ ത​ല്ലി. പ​ബ്ളി​ക് ടോ​യ്ല​റ്റി​നു സ​മീ​പം മ​റ്റൊ​രാ​ളു​മാ​യി സീ​ത സം​സാ​രി​ക്കു​ന്ന​ത് ക​ണ്ട​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്. അ​ടി​യേ​റ്റ സീ​ത നി​ല​ത്തു​വീ​ണു. ഉ​ട​ന്‍​ത​ന്നെ ഘാ​ട്കോ​പ്പ​റി​ലെ രാ​ജ​വാ​ഡി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അന്വേഷണം ആരംഭിച്ചു.