വിമാനയാത്രക്കാരിയുടെ 15 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിചു; ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിമാനയാത്രക്കാരിയുടെ 15 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിചു; ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിമാനയാത്രക്കാരിയുടെ 15 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബി.എസ്.എഫിലെ എ.എസ്.ഐ നരേഷ് കുമാറാണ് അറസ്റ്റിലായത്.

ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ബാഗ് മോഷ്ടിച്ചത്. ശ്രീനഗറിലേക്ക് പോകാനായി വിമാനത്താവളത്തില്‍ ഭര്‍ത്താവിനെ കാത്തിരിക്കവെയാണ് സ്ത്രീയുടെ ബാഗ് കാണാതായത്. സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്.

സുരക്ഷാ പരിശോധനകള്‍ക്ക് ശേഷംഇരിപ്പിടത്തിന് അടിയില്‍വച്ച  ബാഗ് കാണാതാവുകയായിരുന്നു. ഉടന്‍ യുവതി പോലീസിനെ വിവരമറിയിച്ചു.

വിമാനത്താവള അധികൃതരും പോലീസും നടത്തിയ അന്വേഷണത്തിലാണ് ബാഗ് മോഷ്ടിച്ചയാളെ കണ്ടെത്തിയത്. സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നരേഷ് യുവതിയുടെ ബാഗ് എടുക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് നരേഷിനെ അറസ്റ്റ് ചെയുകയായിരുന്നു.


LATEST NEWS