കൊച്ചിയിൽ കഞ്ചാവ് കടത്ത്; ഒന്നര കിലോ കഞ്ചാവുമായി മൂന്നം​ഗ സംഘം പിടിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചിയിൽ കഞ്ചാവ് കടത്ത്; ഒന്നര കിലോ കഞ്ചാവുമായി മൂന്നം​ഗ സംഘം പിടിയിൽ

കൊച്ചി: കൊച്ചിയിൽ വന്‍ കഞ്ചാവ് വേട്ട. ഒന്നര കിലോ കഞ്ചാവുമായി കൊച്ചിയിൽ മൂന്നം​ഗ സംഘം പിടിയിൽ. സൗത്ത് പുതുവൈപ്പ് സ്വദേശികളായ രാഹുൽ ടി എസ്, നഹാസ് പി എസ്, വിനീഷ് നായർ എന്നിവരെയാണ് കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

പുതുവൈപ്പിൻ പ്രിയദർശനി റോഡിലുള്ള വീട് കേന്ദ്രമാക്കിയാണ് മൂന്നംഗ സംഘം കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ഓണക്കാലത്ത് വിറ്റഴിക്കാനായി പ്രതികൾ തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടന്ന് എക്സൈസ് ഇവർ താമസിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടത്തി സാധനം കണ്ടെത്തുകയായിരുന്നു.  

ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ ഞാറക്കൽ കോടതിയിൽ ഹാജരാക്കി.  


LATEST NEWS