വ്യാജ ആധാര്‍ കാര്‍ഡുമായി ചൈനീസ് പൗരന്‍ ബംഗാളില്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യാജ ആധാര്‍ കാര്‍ഡുമായി ചൈനീസ് പൗരന്‍ ബംഗാളില്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വ്യാജ ആധാര്‍ കാര്‍ഡുമായി ചൈനീസ് പൗരന്‍ വടക്കന്‍ ബംഗാളില്‍ പിടിയിലായി. ജയ്പാല്‍ഗുഡിയിലെ ഹോട്ടലില്‍ മുറിയെടുക്കാന്‍ പാസ്‌പോര്‍ട്ടിന് പകരം നല്‍കിയ ആധാര്‍ കാര്‍ഡാണ് ഇയാളെ കുരുക്കിയത്‌.

ചൈനീസ് പൗരന് പുറമെ, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി നേപ്പാള്‍ പൗരനെയും ബംഗാളിലെ തന്നെ വ്യവസായിയെയും ഞായറാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ചൈനീസ് പൗരനായ യേ വാങ്, നേപ്പാള്‍ സ്വദേശിയായ ഗണേഷ് ഭട്ടാരി, ബിപുല്‍ അഗര്‍വാള്‍ എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.