സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി, ഉടന്‍ തീരുമാനമെന്ന് എ.സി.മൊയ്തീന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി, ഉടന്‍ തീരുമാനമെന്ന് എ.സി.മൊയ്തീന്‍

തിരുവനന്തപുരം: ദേശീയ ഫുട്ബോള്‍ താരവും മലയാളിയുമായ സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉടനെന്ന് കായികമന്ത്രി എ.സി.മൊയ്തീന്‍. വിനീതിനെ ഏതു തസ്തികയില്‍ ഉള്‍പ്പെടുത്തണമെന്നതിനെക്കുറിച്ച് പെട്ടെന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നായിരുന്നു വിനീതിന്റെ പ്രതികരണം.

2012-ലായിരുന്നു സ്‌പോര്‍ട്ട് ക്വോട്ടയില്‍ അക്കൗണ്ട് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി വിനീത് ജോലിയില്‍ പ്രവേശിച്ചത്.മത്സരങ്ങള്‍ക്കായി രണ്ട് വര്‍ഷത്തെ ലീവ് എടുക്കുകയായിരുന്നു.എന്നാല്‍ അവധി പൂര്‍ത്തിയായതിന് ശേഷവും ഓഫീസില്‍ ഹാജരായില്ലെന്ന കാരണത്താല്‍ വിനീതിന് എജി ഓഫീസിലെ ജോലി നഷ്‌ടമായി. കേന്ദ്രം കൈയൊഴിഞ്ഞതോടെ വിനീതിനെ ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിച്ചു.കായികമന്ത്രിയെ നേരിട്ടുകാണാന്‍ വിനീതെത്തി.

ദേശീയ ഗെയിംസില്‍ മികവ് തെളിയച്ച കായികതാരങ്ങള്‍ക്കുളള നിയമന ഉത്തരവ് ഈ മാസംതന്നെ ഇറങ്ങും. ഒ.പി.ജെയ്ഷ ഉള്‍പ്പെടെയുളള കായികതാരങ്ങളെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കേരളത്തില്‍ പരിശീലകരാക്കും.ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്കുളള സമ്മാനത്തുക പരിഷ്കരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാക്കുമെന്നും മന്ത്രി പറഞ്ഞു.
 


LATEST NEWS